സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ മലയാളിയായ പത്തു വയസുകാരി മരിച്ചു. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് മരണത്തിന് കീഴ്ടടങ്ങിയത്. പത്തുവയസുകാരിയായ ഇസബെൽ ഏറെനാളായി സുഖമില്ലാതെ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും.
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ ഇടവകാംഗമാണ് ഷാജിയും കുടുംബവും. റയാൻ, റൂബെൻ, റിയോൺ, ജോൺ പോൾ എന്നിവർ സഹോദരങ്ങളാണ്. സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ. രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. സജി മലയിൽ പുത്തൻപുരയിൽ ഇസബെല്ലിന് അന്ത്യകൂദാശ ഉൾപ്പെടെയുള്ള എല്ലാ പ്രാർഥനാ ശുശ്രൂഷകളും മരണത്തിന് മുമ്പ് നൽകി.
ഇസബെൽ മോളുടെ വേർപാടിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ജാക്സൺ തോമസ്, എംഎംസിഎ പ്രസിഡന്റ് ബിജു പി. മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല