1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2012

‘പീനട്ട്ഫ്രീ എന്നു പരസ്യം ചെയ്തു വിറ്റഴിച്ച കേക്ക് കഴിച്ചതിനെത്തുടര്‍ന്ന് 22 വയസുകാരിയായ മലയാളി യുവതി മൂന്നു ദിവസം അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.കേസിന്റെ അടിസ്ഥാനത്തില്‍ കേക്ക് വിറ്റ കടക്കാരനായ ഇന്ത്യക്കാരന് 7500 പൗണ്ട് കോടതി പിഴ വിധിച്ചു.ഈസ്റ്റ് യോര്‍ക്ക് ഷെയറിലെ പ്രീതി കോശിയാണ് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിച്ച യുവതി. കിര്‍ക്ക് എല്ലയിലെ ഡോ. കോശി ജോണ്‍സന്റെയും ബീനാ കോശിയുടേയും മകളാണ്.

കേക്കില്‍ നിലക്കടല ചേര്‍ത്തിട്ടുണ്ടോ എന്ന് അമ്മ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഷോപ്പുടമയായ കമല്‍ പരേഖ് ഇല്ല എന്ന ഉത്തരമാണ് നല്‍കിയത്. എന്നാല്‍ , പിന്നീട് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിലക്കടലയാണ് കേക്കിലെ പ്രധാന ഘടകമെന്നു കണ്ടെത്തുകയായിരുന്നു.ഇതേത്തുടര്‍ന്നു നല്‍കിയ പരാതിയിലാണ് കേക്ക് വില്‍ക്കാന്‍വച്ച ആര്‍.കെ. സ്വീറ്റ്‌സിന് 7500 പൗണ്ട് പിഴ വിധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.