1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2017

സ്വന്തം ലേഖകന്‍: ടെക്‌സസില്‍ കാണാതായ മൂന്നു വയസുകാരി ഷെറിന്റേത് കൊലപാതകം, മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍, മരണം നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചതിനെ തുടര്‍ന്നെന്ന് വെസ്‌ലി മാത്യൂസ്. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസ് വെസ്!ലി മാത്യൂസിനെ അറസ്റ്റ് ചെയ്തത്.

പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്ന് വെസ്!ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വെസ്!ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താതായാണ് റിപ്പോര്‍ട്ടുകള്‍.

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്ന് വെസ്‌ലി മാത്യൂസ് മൊഴി നല്‍കി. ആദ്യം പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ നിര്‍ബന്ധിച്ചപ്പോള്‍ പാല്‍ കുടിക്കാന്‍ തുടങ്ങി. പാല്‍ കുടിപ്പിക്കാന്‍ താനും ശ്രമിച്ചു.

ഇതിനിടയില്‍ കുഞ്ഞിന് ചുമയും ശ്വാസതടസവുമുണ്ടായെന്നും ഹൃദയമിടിപ്പ് കുറഞ്ഞുവന്നെന്നും വെസ്‌ലി പറഞ്ഞു. അബോധാവസ്ഥയിലായ കുഞ്ഞ് മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മാത്യുസ് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ എവിടെയാണ് കുട്ടിയെ ഉപേക്ഷിച്ചത് എന്നതിനെക്കുറിച്ച് വെസ്‌ലി വെളിപ്പെടുത്തിയിട്ടില്ല എന്നാണ് സൂചന. ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ച പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.