ആദ്യാക്ഷരം പഠിക്കും മുമ്പേ കാറിനെയും വാഹനങ്ങള്‍ ചീറിപ്പായുന്ന നിരത്തിലെ ഡ്രൈവിങ്ങും സ്വപ്നം കണ്ട മലയാളി യുവാവിന് ഇത് സ്വപ്ന സാക്ഷാത്കാരം. നാലാം വയസ്സില്‍ തന്നെ മേഴ്സിഡസ് ബെന്‍സിന്‍െറ വളയം പിടിക്കാന്‍ കൊതിച്ച്, ഡ്രൈവറായി ജീവിക്കാന്‍ മോഹിച്ച രാജേഷ് കുട്ടി തീരുമാനിക്കും വരാനിരിക്കുന്ന ലണ്ടന്‍ ഒളിമ്പിക്സിനായി കൂകിപായാന്‍ ഒരുങ്ങുന്ന ട്രെയ്നിന്‍െറ മോഡല്‍..
ഇന്ന് വെറുമൊരു ഡ്രൈവറല്ല ഈ യുവാവ്. ബ്രിട്ടനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ബെന്‍റ്ലി മോട്ടോഴ്സിന്‍െറ മുന്‍നിര ഡിസൈനര്‍മാരില്‍ ഒരാളാണ് രാജേഷ്. കമ്പനിയുടെ ആഡംബര കാറുകളുടേതടക്കം പലതിന്‍െറയും മനംമയക്കുന്ന സൗന്ദര്യത്തിനു പിന്നിലെ രൂപകല്‍പനകള്‍ പലതും ഈ യുവാവില്‍ നിന്നാണ്. ഏറ്റവും ഒടുവില്‍ ലോകം കാത്തിരിക്കുന്ന കായിക ഉത്സവമായ ലണ്ടന്‍ ഒളിമ്പിക്സ് 2012നായുള്ള ട്രെയിന്‍ രൂപകല്‍പന ചെയ്യാന്‍ നിയോഗിച്ച സംഘത്തിലും ഈ മലയാളി ഓട്ടോമൊബൈല്‍ എനന്‍ജിനീയര്‍ ഇടം നേടി. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിന്‍െറ സംഘാടനത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ചൈനയെ വെല്ലുംവിധം ഒരുക്കം നടത്തുന്ന ലണ്ടന്‍ ഒളിമ്പിക് സംഘത്തിലെ അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാള്‍ കൂടിയാണ് രാജേഷ്.
കോവെന്‍ട്രി സര്‍വകലാശാലയില്‍നിന്നും ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ സ്വന്തമാക്കിയ ബിരുദവുമായാണ് രാജേഷ് കുട്ടി വാഹന ഡിസൈനിങ്ങിലേക്ക് തിരിയുന്നത്. എന്നാല്‍, ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായി രൂപകല്‍പനകളുമായി രാജേഷ് പേരെടുത്തു. ബെന്‍റ്ലിയുടെ മുള്‍സാനെ, കോന്‍റിനെന്‍റല്‍ ജി.ടി എന്നിവയുടെ ഡിസൈനിങ് സംഘത്തിലും ഈ മലയാളി ടച്ചുണ്ടായിരുന്നു. ട്രാക്ടര്‍ ഡിസൈന്‍, എകോ ജെറ്റ്, ട്രെയിന്‍ എന്നിവയുടെ രൂപകല്‍പനയിലും മികവ് തെളിയിച്ചതാണ് ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ചരിത്രദൗത്യത്തിലും ഭാഗമാവാന്‍ രാജേഷ് കുട്ടിക്ക് അവസരമൊരുങ്ങിയത്. 144 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലണ്ടന്‍ ഒളിമ്പിക്സ് ജൂലൈ 27നാണ് തിരിതെളിയുന്നത്.ഇപ്പോള്‍ ക്രൂവില്‍ താമസിക്കുന്ന മിതഭാഷിയായ രാജേഷിന്‍റെ ആഗ്രഹം മനസിപ്പോഴും നാട്ടിലാണ്.കാര്‍ ഡിസൈന്‍ രംഗത്ത് ഇന്ത്യയില്‍ അവസരങ്ങള്‍ കുറവായതിനാല്‍ ബ്രിട്ടനില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ് ഈ യുവപ്രതിഭ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല