സ്വന്തം ലേഖകന്‍: യുകെയില്‍ ലൂട്ടന്‍ നഗരത്തിന്റെ മേയറായി മലയാളിയായ ഫിലിപ്പ് എബ്രഹാം, മലയാളികള്‍ക്ക് അഭിമാന നിമിഷം. നേരത്തേ ഡെപ്യൂട്ടി മേയറായിരുന്ന ഫിലിപ് പത്തനംതിട്ട ജില്ലക്കാരനാണ്. എസക്സിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലൂട്ടണിന്റെ മേയര്‍ പദവി സ്ഥാനം ഒഴിയുന്ന മേയറായ കരോള്‍ ഡേവിസില്‍ നിന്നാണ് അദ്ദേഹം ഏറ്റെടുത്തു. കൗണ്‍സിലര്‍ സ്റ്റീഫന്‍ മുറേയാണ് പുതിയ ഡെപ്യൂട്ടി മേയര്‍.
ഇവിടത്തെ സ്കൂളുകള്‍, ക്ലബുകള്‍ തുടങ്ങിയ പൗരകേന്ദ്രിതമായ സ്ഥാപനങ്ങളും സേവനകേന്ദ്രങ്ങക്കും സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രതിനിധിയായിരിക്കും ഇദ്ദേഹം. മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്യധികം സന്തോഷിക്കുന്നതായും ഈ ജനവിഭാഗത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി തോന്നുന്നുവെന്നും ഫിലിപ് പ്രതികരിച്ചു.
അല്ഡേര്ട്ടണ് വാര്‍ഡ് കൗണ്‍സിലിലേക്ക് 2012 ലാണ് ഫിലിപ് എബ്രഹാം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ ബന്ധമില്ലാത്ത പ്രാദേശിക സംഘടനയായ ലൂട്ടന്‍ റെസിഡന്റ്സ് അസോസിയേഷനാണ് ഇദ്ദേഹത്തെ പിന്തുണച്ചത്. യുകെയിലെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായ പിലിപ്പ് യുകെ കേരള ബിസിനസ് ഫോറത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ കോമേഴ്സിന്റെ സഹസ്ഥാപകനുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല