ബ്രിട്ടനില്‍ മാത്രമല്ല അമേരിക്കയിലും വിന്റര്‍ മോഷണം തകൃതിയായി നടക്കുന്നുണ്ട്, കുടിയേറ്റക്കാര്‍ മിക്കവാറും അതിന്റെ ഇരായാകുന്നതും പതിവായിരിക്കുകയാണ് ഇത്തരത്തില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ഗ്യാസ് സ്റേഷനില്‍ അതിക്രമിച്ചു കടന്ന മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു. കോട്ടയം കുമരകം സ്വദേശി കൊടുവത്തറ ജെയിംസിന്റെ മകന്‍ ജോജോ (32) ആണ് മരിച്ചത്. ഡിസംബര്‍ 24നാണ് സംഭവം.
രണ്ട് കറുത്ത വര്‍ഗ്ഗക്കാരാണ് അക്രമണം നടത്തിയത്. കടയില്‍ ജോജോയ്ക്കൊപ്പം ഉത്തരേന്ത്യക്കാരനായ ഒരു ജീവനക്കാരനുമുണ്ടായിരുന്നു. കൊള്ള നടക്കുന്നതിനിടയില്‍ അപകട അലാറം മുഴങ്ങിയെങ്കിലും ജോജോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിമ്മിയാണ് ജോജോയുടെ ഭാര്യ. ആറുമാസം പ്രായമുള്ള അല്‍ഫോന്‍സ് മകനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല