സ്വന്തം ലേഖകന്‍: യുകെയിലെ ലൗട്ടണ്‍ നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി മലയാളി കൈകള്‍. പത്തനംതിട്ട വയലത്തല പള്ളിക്കല്‍ കുടുംബാംഗമായ ഫിലിപ് എബ്രഹാം ലൗട്ടന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. 1972 ല്‍ എന്‍ജിനീയറിങ് പഠനത്തിനായി യുകെയില്‍ എത്തിയ ഫിലിപ് പിന്നീട് പത്രപ്രവര്‍ത്തകനും പത്രമുടമയുമായി മാറുകയായിരുന്നു.
20 വര്‍ഷമായി ലൗട്ടണില്‍ കേരള ലിങ്ക് എന്ന പത്രം നടത്തുന്ന ഫിലിപ് മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമാണ്. ലൗട്ടണ്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ പ്രതിനിധിയായി ഇംഗ്ലണ്ടിലെ പ്രമുഖ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ഫിലിപ് ഡെപ്യൂട്ടി മേയര്‍ പദവിയിലെ എത്തിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഡെപ്യൂട്ടി മേയര്‍ അടുത്ത മേയറാകുന്ന പതിവാണ് യു.കെയിലുള്ളത്. അതുകൊണ്ടുതന്നെ ലൗട്ടന്റെ മേയര്‍ പദവിയിലേക്ക് ഒരു മലയാളി നടന്നു കയറുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുകെ മലയാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല