സ്വന്തം ലേഖകൻ: അവസാന വര്‍ഷ രണ്ട് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ റഷ്യയിൽ മരിച്ചു. ഇരുവരും റഷ്യയിലെ തടാകത്തിൽ മുങ്ങിമരിച്ചതായാണ് വിവരം. സിദ്ധാര്‍ഥ കാഷ്യൂ കമ്പനി ഉടമ കൊല്ലം സ്വദേശികളായ സുനില്‍ കുമാറിന്റെയും സന്ധ്യ സുനില്‍ കുമാറിന്റെയും മകന്‍ സിദ്ധാര്‍ഥ് സുനില്‍ (24), മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദക്ഷിൺ വീട്ടിൽ പരേതനായ പ്രബനന്റെയും സി.എ. ഷർലിയുടെയും ഏക മകൾ പ്രത്യുഷ (24) എന്നിവരാണ് മരിച്ചത്.
റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർഥികളാണ് ഇരുവരും. പ്രത്യുഷ തടാകത്തിൽ തെന്നിവീണതാണെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. പ്രത്യുഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ധാര്‍ഥ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞദിവസം ഫോണിൽ അമ്മയെ വിളിച്ചപ്പോൾ തടാകം കാണാൻ അഞ്ചുപേരടങ്ങുന്ന സംഘത്തോടൊപ്പം പോകുന്നതായി പറഞ്ഞിരുന്നു. അഞ്ചുപേരിൽ ചിലരെ തടാകത്തിൽ കാണാതായതായി യൂണിവേഴ്സിറ്റി അധികൃതർ പിന്നീട് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം അഭ്യർഥിച്ച് അമ്മ ഷർലി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല