1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2011

ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീ അക്രമണത്തില്‍ കൊല്ലപ്പെട്ടു. എറണാകുളം വാഴക്കാല മലമേല്‍ കുടുംബാംഗമായ വല്‍സ ജോണാണ് (53) കൊല്ലപ്പെട്ടത്. ബുധനാഴ്ച വെളുപ്പിന് രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്. കാലത്താണ് എറണാകുളത്തെ വീട്ടില്‍ വിവരമറിഞ്ഞത്.

മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായ വല്‍സ ജോണ്‍ വര്‍ഷങ്ങളായി ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ താക്കൂര്‍ ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആദിവാസികള്‍ക്കൊപ്പം കുടില്‍ കെട്ടി താമസിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മാവോവാദികളാണ് ആക്രമണത്തിന് പിറകിലെന്ന് കരുതുന്നു.

സിസ്റര്‍ വത്സയ്ക്കു കര്‍ക്കരിഖനി മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ സൂചന നല്കി. ആദിവാസികള്‍ക്കിടയിലായിരുന്നു സിസ്ററുടെ പ്രവര്‍ത്തനം. മലമേല്‍ പരേതരായ ജോണ്‍- ഏലിക്കുട്ടി ദമ്പതികളുടെ ഏഴാമത്തെ മകളാണ്.

സഹോദരങ്ങള്‍ : ജോര്‍ജ്, ആനി, ബേബി, ലീന, പരേതരായ ജോസ്, മേരി, ആന്റു. ബന്ധുക്കള്‍ സംഭവസ്ഥലത്തേക്കു പോകുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ ആവശ്യപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു ഉത്തരേന്ത്യയില്‍ റാണി മരിയ എന്ന കന്യാസ്ത്രീ ബസിനുള്ളില്‍ അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ടിരുന്നു. സിസ്റര്‍ വല്‍സാ ജോണിന്റെ കൊലപാതകത്തെ സിബിസിഐ അപലപിച്ചു. കേന്ദ്രസര്‍ക്കാരിനും ജാര്‍ഖണ്ഡ് സര്‍ക്കാരിനും നിവേദനം സമര്‍പ്പിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.