സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സിയെയാണു താമസ സ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖസിം പ്രവശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു 26 കാരിയായ ജിന്‍സി.
സൗദിയിലെ ബുറൈദയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ഖസിം പ്രവശൃയായ കുബ്ബ ഗ്രാമത്തിലാണ് ജിന്‍സി ജോലി ചെയ്തിരുന്ന ആശുപത്രി. രാവിലെ പത്തു മണിവരെ മറ്റ് സഹപ്രവര്‍ത്തകരോടൊപ്പം ഉണ്ടായിരുന്ന ജിന്‍സിയെ ഉച്ചഭക്ഷണത്തിനായി അന്വേഷിച്ചപ്പോഴാണ് കുളിമുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കുളിമുറി അകത്ത് നിന്നും പുട്ടിയ നിലയിലായിരുന്നു.
വിവരമറിഞ്ഞെത്തിയ അധികൃതര്‍ വാതില്‍ പൊളിച്ചപ്പോഴാണ് ജിന്‍സിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പാണ് ജിന്‍സി കുബ്ബയില്‍ ജോലിക്കു ചേര്‍ന്നത്. അവധിക്ക് നാട്ടില്‍പോയി തിരിച്ചെത്തിയിട്ട് ഒരു മാസമായി. ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല