സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ മലയാളി നഴ്‌സിന് ജാമ്യം. വനിതയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വനിതയ്ക്ക് അമേരിക്കന്‍ കോടതി ജാമ്യം അനുവദിച്ചു. കീഴ്വായ്പൂര് സ്വദേശി ടീനക്കാണ് ഷിക്കാഗോ ഇല്ലിനോയ്‌സ് കോടതി ജാമ്യം അനുവദിച്ചത്.
മെയ്വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ രജിസ്റ്റേര്‍ഡ് നഴ്‌സാണ് ടീന. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടറുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ഇവര്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ടീനയും ഡോക്ടറും പ്രണയത്തിലായിരുന്നു. ഇത് പിന്നീട് തകര്‍ന്നു. പ്രണയം നടിച്ച് വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാന്‍ ടീന അദ്ദേഹത്തിന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
31 കാരിയായ പത്തനംതിട്ട സ്വദേശിനി ടീന കാമുകനായ ഡോക്ടറുടെ ഭാര്യയെ വധിക്കാന്‍ 10000 ഡോളറിന്റെ ക്വട്ടേഷന്‍ ബിറ്റ്‌കോയിനിലൂടെയാണ് നല്‍കിയത്. കോസ നോസ്ട്ര ഇന്റര്‍നാഷനല്‍ നെറ്റ്‌വര്‍ക്ക് എന്ന വെബ്‌സൈറ്റ് വഴിയാണ് ടീന വളരെ രഹസ്യമായി ഇടപാടുകള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ റജിസ്‌ട്രേഡ് നഴ്‌സാണ് ടീന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല