സ്വന്തം ലേഖകൻ: യുകെ നാഷനൽ ഹെൽത്ത് സർവീസിൽ 17 വർഷം നഴ്സ് ആയിരുന്ന കോട്ടയം അമയന്നൂർ പാറയിലായ വള്ളികാട്ടിൽ (തേമ്പള്ളിൽ) ഏലിയാമ്മ ഇട്ടി (69) മിൽട്ടൻ കെയിൻസിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തിൽ നടക്കും.
കോന്നി കുളത്തുങ്കലായ പനമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: വർഗീസ് ഇട്ടി (കുഞ്ഞുമോൻ). മകൻ: കെവിൽ. മരുമകൾ: ഫ്രൻസി കൂനുപറമ്പിൽ കുറിച്ചി.
മൂന്നു വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ച ഏലിയാമ്മ ഭർത്താവിനൊപ്പം മിൽട്ടൻ കെയിൻസിൽ മകന്റെ വസതിയിൽ ആയിരുന്നു താമസം. നോർത്ത് ഹാംപ്ടനിൽ ആദ്യകാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളിൽ ഒന്നാണ് വർഗീസ് ഇട്ടിയുടേത്. നോർത്ത് ഹാംപ്ടൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല