സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലുള്ള മലയാളി വൈദികന്റെ ചിത്രം പുറത്തുവിട്ടു. യെമനിലെ ഏദനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ ചിത്രമാണ് പുറത്തായത്.
താടിയും മുടിയും വളര്‍ത്തിയ ടോം ഉഴുന്നാലിന്റെ ചിത്രം അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായ അഭ്യര്‍ത്ഥ ഉടന്‍ പോസ്റ്റ് ചെയ്യുമെന്ന അറിയിപ്പുമുണ്ട്. ഏദനിലെ ഓള്‍ഡ് ഏജ് ഹോമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് നാലിനാണ് അദ്ദേഹത്തെ ഐ.എസ് ഭീകരര്‍ ബന്ദിയാക്കിയത്.
ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ അദ്ദേഹത്തെ വധിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഫാം ടോം സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മോചനം അനിശ്ചിതമായി നീളുന്നതിനിടെയാണ് ഫെയ്‌സ്ബുക്കില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല