സ്വന്തം ലേഖകന്‍: യമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലുള്ള മലയാളി വൈദികന്റെ മോചനം ഉടനെന്ന് ജര്‍മ്മന്‍ പത്രമായ ബില്‍ഡ്. ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ മലയാളി വൈദികന്‍ ഫാദര്‍ ഉഴുന്നാലില്‍ ഉടന്‍ മോചിതനാകുമെന്നാണ് ജര്‍മന്‍ പത്രമായ ബില്‍ഡ് വാര്‍ത്ത പുറത്ത് വിട്ടത്.
സ്വിറ്റ്‌സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹില്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ക്രൈസ്തവര്‍ മാത്രമല്ല, ലോകത്തെ കോടിക്കണക്കിനന് ജനങ്ങള്‍ ഫാദറിന്റെ മോചനം ആഗ്രഹിക്കുന്നതായും അദ്ദേഹം ഉടന്‍ മോചിതനാകുമെന്നും ബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞു.
യമനില്‍ സന്യാസിനി സമൂഹം നടത്തുന്ന വ്യദ്ധസദനം അക്രമിച്ചാണ് ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫ. ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒപ്പം ഫാദറിന്റെ ജീവന്‍ അപകടത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല