സ്വന്തം ലേഖകന്‍: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ മലയാളികളുടെ റേറ്റിംഗ് കാമ്പയി, ചാനലിന്റെ ഫേസ്ബുക്ക് റേറ്റിംഗ് കുത്തനെ താഴോട്ട്. കേരളത്തിനെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വിദ്വേഷ പ്രചരണത്തിന് മറുപടിയായി മലയാളികള്‍ ആരംഭിച്ച റേറ്റിംഗ് ക്യാംപെയിന്‍ വൈറലായതോടെയാണ് ചാനലിന്റെ ഫേസ്ബുക്ക് പേജിലെ ഒരു സ്റ്റാര്‍ റേറ്റിംഗ് കുത്തനെ കൂടിയത്.
മലയാളികള്‍ക്കു പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ റിപ്പബ്ലിക് ടിവിക്ക് എതിരായി റിവ്യൂ അവസരം ഉപയോഗപ്പെടുത്തിയതാണ് ഇതിനു കാരണം. ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ റിവ്യൂ ഓപ്ഷന്‍ ഉപയോഗിച്ചാണ് പ്രചരണം. ഇരുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് ഇതുവരെയായി പേജിന് ഒരു സ്റ്റാര്‍ റേറ്റിംഗ് നടത്തിയിട്ടുള്ളത്. ആകെയുള്ള മുപ്പത്തി രണ്ടായിരം റിവ്യൂകളില്‍ അറുപത്തി ഒമ്പതു ശതമാനവും ഒരു സ്റ്റാര്‍ റേറ്റിംഗ് ആണ്.
പേജിന്റെ ശരാശരി റേറ്റിംഗ് 2.1 ആയി താഴ്ന്നിട്ടുമുണ്ട്. താഴ്ന്ന റേറ്റിംഗിനെ നേരിടാന്‍ ഫേസ്ബുക്ക് പേജിന്റെ റിവ്യൂ ഓപ്ഷന്‍ ചാനല്‍ പിന്‍വലിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചാനലിനെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു. മലയാളികളുടെ ആന്റി റിപ്പബ്ലിക് ടിവി ക്യാംപെയിന്‍ സഹിക്കാതെ ചാനല്‍ അധികൃതര്‍ പിന്‍വലിച്ച റിവ്യൂ ഓപ്ഷന്‍ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പേജിലെ റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, ഗൂഗിള്‍ മാപ്‌സിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ചെന്ന് മലയാളികള്‍ പ്രതിഷേധം തുടര്‍ന്നു. പ്ലേ സ്റ്റോറിലെ റേറ്റിംഗ് 1.5 ആയും ഗൂഗിള്‍ മാപ്‌സിലെ റേറ്റിംഗ് 4.2 ആയും കുറച്ചാണ് മലയാളികള്‍ റിപ്പബ്ലിക്കിനോടുള്ള അരിശം തീര്‍ത്തത്. എട്ടിന്റെ പണി കൊടുത്തത്. പ്ലേ സ്റ്റോര്‍ റേറ്റിംഗുകളില്‍ എണ്‍പത്തി ആറു ശതമാനവും ഒരു സ്റ്റാര്‍ റേറ്റിംഗ് ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല