സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. യൂണിവേഴ്‌സിറ്റി ഓഫ് കണേറ്റിക്കട്ടിലെ മലയാളി വിദ്യാര്‍ഥിനി ജെഫ്‌നി പള്ളിയാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. 19 വയസായിരുന്നു. യൂണിവേഴ്‌സിറ്റി കാമ്പസിനകത്തുളള ഫയര്‍ സ്റ്റേഷന്റെ ഗാരേജ് ഡോറിനു മുന്നില്‍വച്ച് ജെഫ്‌നിയുടെ ശരീരത്തിലൂടെ ഫയര്‍ ഫോഴ്‌സ് വാഹനം കയറിയിറങ്ങിയാണ് അപകടം.
ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. എമര്‍ജന്‍സി കോള്‍ ലഭിച്ചതിനെത്തുടര്‍ന്നു വാഹനം പുറത്തിറക്കാന്‍ ഓട്ടോമാറ്റിക് ഗാരേജ് ഡോര്‍ തുറന്നപ്പോള്‍ ഡോറില്‍ ചാരിയിരിക്കുകയായിരുന്ന ജെഫ്‌നി പുറകോട്ടു വീഴുകയായിരുന്നു. ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോള്‍ ജെഫ്‌നിയെ കണ്ടില്ല.
വാഹനാപകടത്തിന് ഉത്തരവാദിയായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അവധിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. കണേറ്റിക്കട്ട് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡില്‍ താമസിക്കുന്ന വെളിയന്നാട് ചെമ്മരപ്പള്ളിയില്‍ സിബി– ഷൈനി ദമ്പതികളുടെ ഇളയ മകളാണു ജെഫ്‌നി. ജോയല്‍, ജെന്നിഫര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല