വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചെന്നും കൈവശം വെച്ചുമെന്നും ആരോപിച്ച് സ്റ്റുഡന്‍റ് വിസയില്‍ യു കേയിലെത്തിയ മൂന്നു മലയാളികളെ ലണ്ടനില്‍ പോലീസ് അറസ്റ്റ് ചെയ്തു.പബ്ബില്‍ നിന്നും ബിയര്‍ വാങ്ങിയതിന് പണം നല്‍കാന്‍ സ്വന്തം പേരിലല്ലാത്ത ക്രെഡിറ്റ് കാര്‍ഡ് മൂന്നു പേരും മാറി മാറി ഉപയോഗിച്ചു.ആദ്യ ആള്‍ ഉപയോഗിച്ച അതെ കാര്‍ഡ് തന്നെയാണ് മറ്റു രണ്ടുപേരും ഉപയോഗിച്ചത് എന്ന് മനസിലാക്കിയ കൌണ്ടര്‍ സ്റ്റാഫ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസ് ചോദ്യം ചെയ്യലില്‍ കാര്‍ഡ് നാട്ടില്‍ പോയ ഒരു സുഹൃത്തിന്‍റെയാണെന്ന് മൂവരും പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല.തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ ഇവരുടെതല്ലാത്ത വേറൊരു കാര്‍ഡ് കൂടി ഒരാളുടെ പോക്കറ്റില്‍ നിന്നും പോലീസ് കണ്ടെടുത്തു.ഇതാരുടെയാണെന്ന ചോദ്യത്തിന് വഴിയില്‍ കളഞ്ഞു കിട്ടിയതാണെന്നായിരുന്നു പോലീസിനു നല്‍കിയ മറുപടി.പരസ്പര വിരുദ്ധമായ മറുപടിയെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യാനായി മൂവരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പിന്നീട് പുറത്തിറങ്ങിയ കുട്ടികള്‍ ഇപ്പോള്‍ കോടതി കയറിയിറങ്ങുകയാണ്.
ആളുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് വ്യാജമായി കാര്‍ഡ് ഉണ്ടാക്കി വില്‍ക്കുന്ന ഗാങ്ങുകള്‍ ലണ്ടനിലും ബര്‍മിംഗ്ഹാമിലും സജീവമാണ്.ഇത്തരം കാര്‍ഡുകള്‍ വ്യാജ വിപണിയില്‍ ലഭ്യമാണ്.ഈ കാര്‍ഡുകളില്‍ നിന്നും പത്തു പൗണ്ടില്‍ താഴെയുള്ള ചെറിയ തുക ദിവസേന ചിലവഴിക്കുന്നതാണ് ഇത്തരക്കാരുടെ തന്ത്രം.പെയ്മെന്റ്റ് നടത്തുന്ന തുക ചെറുതായതിനാല്‍ കാര്‍ഡ് ഉടമകള്‍ ശ്രധിക്കുകയില്ല എന്ന മനശാസ്ത്രം മനസിലാക്കിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.ഇത്തരം തട്ടിപ്പുകാരുടെ ഇരയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
(വിദ്യാര്‍ഥികളുടെ സ്വകാര്യത സംരക്ഷിക്കുവാന്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുതെണ്ടാതില്ല എന്ന് എന്‍ ആര്‍ ഐ മലയാളി തീരുമാനിച്ചിരിക്കുകയാണ്.)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല