സ്വന്തം ലേഖകന്‍: ഓസ്ട്രിയയിലെ ഡാന്യൂബ് നദിയില്‍ കാണാതായ രണ്ട് യുകെ മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നിവാസികളും അര്‍ധ സഹോദരന്മാരുമായ ജോയല്‍ (19), ജേസണ്‍ (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ വിയന്നയിലേക്ക് പോയ ഇവരെ നദിയില്‍ കാണാതയത്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അടുത്തയാഴ്ചയോടെ മാഞ്ചസ്റ്ററില്‍ എത്തിച്ച് സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. വിയന്നയിലെ ഡാന്യുബ് നദിയില്‍ നീന്താനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാനാണ് രണ്ടാമത്തെയാള്‍ നദിയിലിറങ്ങിയത്. തുടര്‍ന്ന് ഇരുവരെയും കാണാതാവുകയായിരുന്നു.
ഓസ്ട്രിയന്‍ പോലീസും മുങ്ങല്‍ വിദഗ്ധരും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബുവിന്റെ മകനാണ് ജേസന്‍. ഇരുവരുടെയും അമ്മമാരായ സൂസനും സുബിയും ഇംഗ്ലണ്ടില്‍ നഴ്‌സുമാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല