സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മലയാളിയായ യൂബര്‍ ഡ്രൈവര്‍ക്ക് വിചാരണ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അനില്‍ ഇലവിത്തുങ്കല്‍ തോമസ് എന്ന യൂബര്‍ ഡ്രൈവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് യൂബര്‍ ടാക്‌സി വിളിച്ച് പോകുകയായിരുന്ന പെണ്‍കുട്ടിക്കാണ് പീഡനം നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ട് പോകുന്നതിന് പകരം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പീഡനശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും അനില്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ട് ചെന്നാക്കുകയും ചെയ്തു. സംഭവം നടന്ന ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ അനിലിനെ ബ്രിസ്‌ബെയ്ന്‍ ഡിസ്ട്രിക്ട് കോടതിയില്‍ വിചാരണ ചെയ്യും. നേരത്തെ യുകെയില്‍ പ്രവാസിയായിരുന്ന ഇയാള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല