ഇന്നു ആരംഭിക്കുന്ന പ്രിസ്റ്റണ്‍ വോളി ബോള്‍ ലീഗില്‍ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് ടീമുകളോട് മാറ്റുരക്കാന്‍ ഒരു മലയാളി ടീമും. വിജയം മാത്രം മുന്നില്‍ കണ്ടാണ് എഐവിസി (ആള്‍ ഇന്‍ഡ്യ വോളിബോള്‍ ക്ലബ്ബ്) ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. കേരളത്തിലെ പല വോളി ബോള്‍ ക്ലബുകള്‍ക്കും വേണ്ടി തീ പാറുന്ന സ്മാഷുകള്‍ പായിച്ചു കിരീടം നേടികൊടുത്തിട്ടുള്ള, ഇന്നു യു കെ യില്‍ പ്രവാസി ജീവിതം നയിക്കുന്ന പഴയകാല പ്രതിഭകള്‍ അണി നിരക്കുന്ന ഈ ടീം ഇവിടെ ഇംഗ്ലീഷ് മണ്ണില്‍ വിജയ കൊടി പാറിക്കും എന്നാണ് പ്രതീക്ഷ. കോച്ച് ചാക്കോ മാത്യു വിന്റെ ശിക്ഷണവും ടീം മാനേജര്‍ സി എസ് ജോണ്‍സന്‍ ന്റെ പ്രോത്സാഹനവും ആണ് ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുന്നത് എന്ന് ടീം ചീഫ് കോഡിനേറ്റര്‍ മനു വര്‍ഗീസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നാണ് മലയാളി ടീമിന്റെ ആദ്യ മത്സരം.
ടീം അംഗങ്ങള്‍: അസി ജോര്‍ജ്, ബിജു, ബെന്നി, ബാബു, ഐപെ നൈനാന്‍, ജുമോന്‍, ജെഫ്രി, ജോജോ, മനു, നോബി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല