സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതിയെ കുടുക്കിയത് ടെലിവിഷന്‍ പരിപാടി. സംഭവത്തില്‍ പ്രതിയായ ടീന ജോണ്‍സനെ കുടുക്കിയത് ഒരു സ്ത്രീ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന ടെലിവിഷന്‍ പരിപാടിയില്‍ നിന്ന് പോലീസിന് സൂചന ലഭിച്ചതിനാലാണെന്ന് അധികൃതര്‍ അറിയിച്ചു.
സിബിഎസ് ന്യൂസ് എന്ന ചാനലിന്റെ ’48 അവേഴ്‌സ്’ എന്ന പരിപാടിയാണ് കൊലപാതകത്തിന്റെ സൂചന നല്‍കിയത്. ഇന്റര്‍നെറ്റ് വഴി അതീവ രഹസ്യമായി കൊലപാതകങ്ങളും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും എങ്ങനെ നടക്കുന്നുവെന്നാണ് ഈ പരിപാടിയില്‍ വിശദീകരിച്ചിരുന്നതെന്നും പോള്‍ വ്യക്തമാക്കി. വളരെ നേരത്തെ തന്നെ കൊലപാതകം ടീന ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സൂചന.
2018 ആദ്യം തന്നെ ടീന ക്വട്ടേഷന്‍ നല്‍കിയിരുന്നു. 10000 ഡോളര്‍ ബിറ്റ് കോയിന്‍ ആയാണ് നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎസിലെ ഇല്ലിനോയ് ഡെസ്‌പ്ലെയ്ന്‍സിലാണ് ടീനാ ജോണ്‍സണ്‍ താമസിച്ചിരുന്നത്. തിരുവല്ല കീഴ്!വായ്പ്പൂര്‍ സ്വദേശികളുടെ മകളാണ് നഴ്‌സായ ടീന. ക്വട്ടേഷന്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംഘത്തെയാണ് ടീന സമീപിച്ചത്.
മെയ്‌വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ റജിസ്‌ട്രേര്‍ഡ് നഴ്‌സാണ് ടീനാ. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടറാണ് കാമുകന്‍. കേസില്‍ ഉള്‍പ്പെട്ടതോടെ ടീനയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരായ ടീനക്ക് 25,0000 ഡോളറിന്റെ ജാമ്യം ജഡ്ജി ജോര്‍ജ് ബേക്കലിസ് അനുവദിച്ചു. ജാമ്യ സംഖ്യയുടെ പത്തുശതമാനം അടച്ച് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25 ന് കേസ് വാദം കേള്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല