സ്വന്തം ലേഖകന്‍: സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ സ്വദേശിനി സംറീന്‍ സഹേഷ് (36) ആണു മരിച്ചത്. സംറീന് ഉറുമ്പുകടി അലര്‍ജിയുണ്ടാക്കിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വീടിനു പുറത്തുവച്ച് ഇവര്‍ക്ക് ഉറുമ്പു കടിയേല്‍ക്കുകയായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ താണ പോസ്റ്റോഫീസിനു സമീപം സറീനില്‍ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യയാണ്. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി റിയാദിലെ വില്ലയില്‍ താമസിക്കുകയായിരുന്നു സംറീന.
അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. സംറീന്‍ കണ്ണൂര്‍ മടക്കര സ്വദേശിയാണ്. മക്കള്‍: സഹല്‍(അഞ്ചാംക്ല ാസ് വിദ്യാര്‍ഥി), ഷറീന്‍.സംറീന്റെ മകന്‍ സഹല്‍ ഈയിടെ റിയാദ് ബാഴ്‌സലോണ അക്കാദമിയുടെ അണ്ടര്‍ 11 ടീമിന്റെ ഭാഗമായി സ്‌പെയിനില്‍ ബാഴ്‌സലോണയുടെ ഗ്രൗണ്ടായ നൗകാമ്പില്‍ ടൂര്‍ണമെന്റ് കളിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല