സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെര്‍ലിന്‍. മലേഷ്യയിലെ സുബാങ് ജായ സേലങ്കോറില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത് തിരുവനന്തപുരം വലിയതുറ വാര്‍ഡില്‍ വള്ളക്കടവ് പുന്നവിളക്കാം പുരയിടത്തിലെ മെര്‍ലിന്‍ റൂബിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
റൂബി, എല്‍ജിന്‍ ദമ്പതിമാരുടെ മകളായ മെര്‍ലിന്റെ മൃതദേഹം ഒക്ടോബര്‍ 18 ന് തിരുവനന്തപുരത്ത് എത്തിച്ച് വലിയതുറ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ മതാചാരപ്രകാരം മറവു ചെയ്തിരുന്നു. നാലു മാസത്തോളം ആളെ തിരിച്ചറിയാതെ മെര്‍ലിന്‍ റൂബിയുടെ മൃതദേഹം ആസ്?പത്രിയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. പ്രാഥമിക പരിശോധനയില്‍ പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ലഭിക്കാത്തതിനാലാണ് ആളെ തിരിച്ചറിയാതിരുന്നത്.
പിന്നീട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെട്ട് പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് പാസ്‌പോര്‍ട്ട് കണ്ടെടുത്ത് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഈ പരസ്യമാണ് മരിച്ചത് ഡോ. ഓമനയാണെന്ന സംശയത്തിന് കാരണമായത്. ഹൈക്കമ്മീഷന്‍ നല്‍കിയ പരസ്യത്തിലെ സ്ത്രീയുടെ ചിത്രത്തിന് പയ്യന്നൂരിലെ മുരളീധരനെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതി ഡോ. ഓമനയുമായി സാദൃശ്യമുള്ളതാണ് സംശയത്തിന് കാരണമായത്.
പയ്യന്നൂരിലെ കരാറുകാരനായ മുരളീധരനാണ് 1996 ജൂലായ് ഒന്നിന് ഊട്ടിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടത്. ലോഡ്ജില്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ മുരളീധരനെ ശസ്ത്രക്രിയാ കത്തികൊണ്ട് വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറില്‍ കയറ്റി വനത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡോ. ഓമന പിടിയിലാകുകയായിരുന്നു. 2001ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ ഡോ. ഓമന പിന്നീട് മലേഷ്യയിലേക്കു രക്ഷപ്പെട്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഇന്റര്‍പോളിനു പോലും കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല