സ്വന്തം ലേഖകന്‍: ദോഹയില്‍ കെട്ടിയിട്ട നിലയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി, മരണത്തില്‍ ദുരൂഹത. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.
45 വയസുള്ള അക്രമിനെ ദോഹയിലെ ഒരു വില്ലയില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതിനാല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
താഹിറയാണ് അക്രമിന്റെ ഭാര്യ. നാല് മക്കളുള്ള അക്രം കുടുംബ സമേതം ഖത്തറിലായിരുന്നു താമസം. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല