സൗദി അറേബ്യയില്‍ നിന്ന് അനധികൃതമായി സ്വര്‍ണം കടത്തിക്കൊണ്ടുവന്ന കേസ്സില്‍ യുവതി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി. വ്യാഴാഴ്ച രാവിലെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിനി ബിന്‍സി മാത്യു ആണ് കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായത്.
ഭര്‍ത്താവിന്റെ പേര് ‘മാത്യു’ എന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്ത്രീ പര്‍ദ ധരിച്ചതില്‍ കസ്റ്റംസിന് സംശയം തോന്നിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ക്രിസ്ത്യാനി പര്‍ദയണിഞ്ഞതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വനിത ഉദ്യോഗസ്ഥരെക്കൊണ്ട് ശരീരമാകെ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. 426 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ശരീരത്തില്‍ അണിഞ്ഞിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കാണാതിരിക്കാനായിരുന്നു പര്‍ദ.
മാലയും വളയും ആയിരുന്നു ആഭരണങ്ങളിലധികവും. മൊത്തം 12.25 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഉണ്ടായിരുന്നു. സൗദി അറേബ്യയില്‍ നഴ്‌സായി ജോലിനോക്കുകയാണിവര്‍. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സി. മാധവന്‍, എസ്. നാസര്‍ഖാന്‍, സൂപ്രണ്ടുമാരായ എ.ഡി.ജോസഫ്, ടി.ബി. കാര്‍ത്തികേയന്‍, സി.വി. തമ്പി, യു. ഇന്ദിര, ലക്ഷ്മീകാന്ത് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല