സ്വന്തം ലേഖകന്‍: പാക് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയും തെറിവിളിയും. ഇന്ത്യ, പാക് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം അക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ സൈനിക മേധാവിയുടെ ഫേസ്ബുക് പേജില്‍ മലയാളികള്‍ തെറിവിളിയുമായി എത്തിയത്.
അതിര്‍ത്തിയിലെ ആക്രമണത്തിനു ശേഷം നവമാധ്യമങ്ങളില്‍ സൈനിക നടപടിയെ അനുകൂലിച്ചും ബി.ജെ.പി സര്‍ക്കാറിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകള്‍ പ്രചരിക്കുന്നതിന് പുറമെയാണ് പാക് സൈന്യത്തിലെ പി.ആര്‍ മേധാവി ജനറല്‍ അസീം ബജ്‌വിക്കെതിരെ മലയാളികള്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാക് സൈന്യത്തെയും നവാസ് ശരീഫിനെയും കമന്റ് ബോക്‌സില്‍ പരിഹസിക്കുന്നുണ്ട്. മുമ്പ് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ പേജിലും മലയാളികള്‍ ‘പൊങ്കാല’ നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല