സ്വന്തം ലേഖകന്‍: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഇബ്രിയില്‍ നിന്നും സൊഹാറിലേക്കു പുറപ്പെട്ട വാഹനം മറിഞ്ഞ് രജീഷ്, സുകുമാരന്‍ നായര്‍, ശജീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. രജീഷും സുകുമാരനും പത്തനംതിട്ട സ്വദേശികളാണ്. ശജീന്ദ്രന്‍ കണ്ണൂര്‍ സ്വദേശിയും. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്‌നീഷന്മാരാണ്. ശജീന്ദ്രന്‍ സ്വകാര്യ കമ്പനിയായ ‘യുണീക്കി’ലെ ജീവനക്കാരനും. സൊഹാറിലെ അംബലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇബ്രിയില്‍ നിന്നും സുഹൃത്തുക്കള്‍ സൊഹാറിലേക്ക് തിരിച്ചത്.
മിനി ബസിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. നിയന്ത്രണംവിട്ട വാഹനം വാദിയിലേക്ക് മറിഞ്ഞായിരുന്നു അപകടമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്?ച വൈകുന്നേരം നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ്? ശക്?തമായ കാറ്റില്‍ നിയന്ത്രണം വിട്ട്? മറിയുകയായിരുന്നു. 15 ഓളം പേര്‍ വാഹനത്തിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല