ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജും രണ്ടു മക്കളുമാണ് മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.മെല്‍ബണില്‍ ഐ.ടി കണ്‍സള്‍ട്ടന്റാണ് അനിതയുടെ ഭര്‍ത്താവ് ജോര്‍ജ്. അപകടം നടക്കുമ്പോള്‍ ജോര്‍ജ് സ്ഥലത്തില്ലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ജോര്‍ജ് ഫിലിപ്പും കുടുംബവും കഴിഞ്ഞ മൂന്നു വര്‍ഷമായി ക്ലെയ്റ്റന്‍സൗത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ക്ലെയ്റ്റന്‍സൗത്തിലെ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ച മാത്യുവും ഫിലിപ്പും. ഇവര്‍ താമസിച്ചിരുന്ന വീടിനു അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു.
ദുരന്തം സംബന്ധിച്ച് ഓസ്ട്രേലിയന്‍ ടെലിവിഷനില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു
അയല്‍വാസികളില്‍ ചിലര്‍ ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ജോര്‍ജ് ഫിലിപ്പ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലേയ്ക്കു പോന്നിരുന്നു. മെല്‍ബണില്‍ ഇപ്പോള്‍ കൊടുംതണുപ്പാണെന്നും ഹീറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നും കരുതുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നു പേരുടെ മൃതദേഹങ്ങളും വീടിനു പുറകിലെ മുറിയ്ക്കുള്ളിലാണ് കണ്‌ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മുതിര്‍ന്ന ഡിറ്റക്ടീവ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തീപിടുത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല