സ്വന്തം ലേഖകന്‍
കപിലിന്റെ ചെകുത്താന്‍മാര്‍ക്കു ശേഷം ഇന്ത്യക്കായി ലോകകപ്പുയര്‍ത്തിയ ധോണിയെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചുണക്കുട്ടികളെയും നേരിട്ടു കാണുക,അല്‍പം ആവേശമുണ്ടെങ്കിലും കേരളത്തിന്‍റെ പേര് ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന നമ്മുടെ സ്വന്തം ശ്രീശാന്തിനെ നേരില്‍ കണ്ടു ഓട്ടോഗ്രാഫ് വാങ്ങുക,..ഇതൊക്കെ ഏതൊരു മലയാളിയും കൊതിക്കുന്ന കാര്യങ്ങളാണ്.
ഈ സ്വപ്നം യാതാര്‍ത്യമാക്കിയ സാഫല്യത്തിലാണ് നോര്‍താംപടനില്‍ നിന്നുള്ള മെല്‍വിനും കൂട്ടുകാരും.ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായ് നോര്‍താംപടന്‍ഷെയര്‍ ടീമിനെതിരെയുള്ള രണ്ടു ദിവസത്തെ പരിശീലന മത്സരത്തിന് എത്തിയതായിരിന്നു ഇന്ത്യന്‍ ടീം.തദ്ദേശവാസികളായ അന്‍പതോളം മലയാളി ക്രിക്കറ്റ് പ്രേമികള്‍ രണ്ടു ദിവസവും കളി കാണാന്‍ എത്തിയിരുന്നു.താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങുവാനും കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും പക്ഷെ ടീമിന്‍റെ പ്രകടനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മെല്‍വിന്‍ എന്‍ ആര്‍ ഐ മലയാളിയോട് പറഞ്ഞു.
ഇന്നലെ അവസാനിച്ച മല്‍സരം സമനിലയില്‍ പിരിഞ്ഞു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 352 റണ്‍സിന് ഓള്‍ ഔട്ടായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍താംപടന്‍ കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ട്ടത്തില്‍ 355 എന്ന നിലയിലായിരുന്നു.ശ്രീശാന്ത്,പട്ടേല്‍,മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.ബാറ്റിങ്ങിലും ബൌളിങ്ങിലും ഇന്ത്യയുടെ പ്രകടനം പൊതുവേ മോശമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല