സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ചരടുവലിച്ചത് ഇംഗ്ലണ്ടിലെ ദമ്പതികളെന്ന് റിപ്പോര്‍ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങളില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായ മലയാളികളില്‍ ചിലര്‍ക്ക് ഇംഗ്ലണ്ടിലെ ദമ്പതികളുമായി ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സഹിദിനെ (29) ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലണ്ട് ബന്ധം വ്യക്തമായത്.
യാസ്മിന്‍ വിവാഹം കഴിച്ച അബ്ദുല്‍ റഷീദും അയാളുടെ ആദ്യഭാര്യ ആയിഷയും ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ടിലെ ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെടാറുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ദമ്പതിമാരാണ് ഐഎസ് ആശയങ്ങള്‍ ഉള്ള സന്ദേശങ്ങളും വിഡിയോകളും റഷീദിന് അയച്ചുകൊടുത്തിരുന്നത്. എന്നാല്‍ ഈ ഇംഗ്ലീഷ് ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
താനും തന്നോടൊപ്പം കേരളത്തില്‍നിന്നു പോയ മറ്റുള്ളവരും അഫ്ഗാനിസ്ഥാനില്‍ എത്തിയ കാര്യം ജൂലൈ ആദ്യ ആഴ്ച അബ്ദുല്‍ റഷീദ് തന്നെ അറിയിച്ചതായും യാസ്മിന്‍ പറഞ്ഞു. കേരളത്തില്‍ നിന്നു കാണാതായ 22 പേരും അഫ്ഗാനിസ്ഥാനിലാണ് എത്തിയതെന്നാണ് കേസ് അന്വേഷിക്കുന്ന എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല