1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2016

സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് അംഗത്വം, ഔദ്യോഗിക സ്ഥിരീകരണത്തിന് തെളിവില്ലെന്ന് കേന്ദ്രം. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് മാത്രമല്ല, രാജ്യമൊട്ടാകെയുള്ള ചെറുപ്പക്കാര്‍ നാട് വിടുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പ്രതികരിച്ചു.

മലയാളികള്‍ അടക്കമുള്ളവരെ കാണാതായ സംഭവത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. കേരളത്തില്‍ നിന്ന് കാണാതായവര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയതായി സ്ഥിരീകരണമുണ്ടെങ്കിലും ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തെളിവെന്നും ലഭിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി.

സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയും കേന്ദ്ര ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി എ.ഡി.ജി.പി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് നിന്ന് കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.