സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ്, കാണാതായ മെറിന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സ്ഥിരീകരണം. കൊച്ചിയില്‍ നിന്ന് കാണാതായ മെറിനെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായി പോലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് യഹിയയും ഖുറേഷിയും ചേര്‍ന്നാണ് മെറിനെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത്.
പോലീസ്, കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാണാതായ മലയാളികളുടെ ഐ.എസ് ബന്ധം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് കാണാതായ മലയാളികളുടെ ഐ.എസ് ബന്ധം പോലീസ് സ്ഥിരീകരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മെറിന്റെ സഹോദരനെയും ഐ.എസി??ലേക്ക് റിക്രുട്ട് ചെയ്യാന്‍ ശ്രമമുണ്ടായി.
മതപരിവര്‍ത്തനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരിവര്‍ത്തനം നടത്തിയതിന്റെ രേഖകള്‍ ലഭിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തുവന്ന് സംശയിക്കപ്പെടുന്ന റിസ്‌വാന്‍ ഖാന്‍, ആര്‍ഷി ഖുറേഷി എന്നിവരെ കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല