കേരളത്തിലെ ബാറുകള്‍ പൂട്ടിയപ്പോള്‍ ശരിക്കും ‘പെട്ടു’ പോയത് സദാചാര കുടിയന്മാരാണ് എന്നതാണ് സത്യം.ബിവറേജസിനു മുന്‍പില്‍ ക്യൂ നിന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ കഴിയാത്ത ഇവര്‍ ആശ്രയിച്ചിരുന്നത് ബാറുകളിലെ അരണ്ട വെളിച്ചത്തിന്‍ കീഴിലുള്ള ഏതാനും പെഗ്ഗുകളായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ബാറു കള്‍ക്ക് പൂട്ട് വീണതോടെ കുരുക്കിലായ ഇവരുടെ മുന്‍പില്‍ പുതിയ വഴി തുറന്നുകൊണ്ട് ഒരു പറ്റം ബംഗാളികള്‍ കേരളത്തിലേക്ക് പ്രവഹിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.കേരളത്തിലെ മദ്യക്കടകള്‍ക്ക് മുന്‍പില്‍ പുലര്‍ച്ചേ മുതല്‍ ക്യൂ നിന്ന് ആവശ്യക്കാര്‍ക്ക് വേണ്ട മദ്യം സമയത്തു എത്തിച്ചു കൊടുക്കുന്ന ബംഗാളി തൊഴിലാളികളെ ഇപ്പോള്‍ കേരളത്തില്‍ സുലഭമായി കണ്ടുവരുന്നു.ഒരു കുപ്പിക്ക് 30 രൂപാ മുതല്‍ 80 രൂപ വരെയാണ് ഇവരുടെ പ്രതിഫലം.ഇത് പക്ഷെ ഓരോ ഏരിയ അനുസരിച്ചും നില്‌ക്കേണ്ട ക്യൂ വിന്റ്‌റെ നീളം അനുസരിച്ചും മാറിവരും.
ക്യൂ നില്‍ക്കുക എന്നത് വലിയ അധ്വാനം ഇല്ലാത്ത പണിയായതിനാല്‍ ആരോഗ്യവാന്മാരായ ബംഗാളികള്‍ മറ്റു പണികള്‍ക്ക് പോകുമ്പോള്‍ ഇവരുടെ തന്നെ കുടുംബങ്ങളിലെ പ്രായം ചെന്നതും രോഗ ബാധിതരുമായ അംഗങ്ങളാണ് ക്യൂ തൊഴിലാളികളായി ജോലിയെടുക്കുന്നത്.കേരളത്തിലെങ്ങും വര്ദ്ധിച്ചു വരുന്ന ഈ പുതിയ തൊഴിലവസരം മുതലെടുക്കാന്‍ ബംഗാളില്‍ നിന്നും രോഗികളും വൃദ്ധരും ആയ നിരവധി പേരാണ് ഇപ്പോള്‍ നിത്യേനെ കേരളത്തിലേക്ക് വണ്ടി കയറുന്നത്.ഇവരില്‍ പലരും ക്ഷയം അടക്കമുള്ള പലവിധത്തിലുള്ള മാരക രോഗങ്ങള്‍ക്കും അടിമകളാണ് എന്നാണു ഇത്തരക്കാരെ നിത്യേനെ കാണുന്ന ബിവറേജസിലെ ജോലിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.പോതുസ്ഥലത്തുള്ള ക്യൂ വിലൂടെ ഈ രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാനുള്ള സാധ്യത വളരെ ഏറെയാണ്.
ചെറുപട്ടണങ്ങള്‍ മുതല്‍ വന്‍നഗരങ്ങളിലെ മദ്യശാലകളില്‍ വരെ ഇവര്‍ ക്യൂ നിന്ന് ‘കുടിവെള്ളം ‘ആവശ്യക്കാരിലേക്ക്എത്തിക്കുന്നു. നഗരങ്ങളിലെ ഓഫിസുകളിലുള്ള ജോലിക്കാര്‍ അടക്കം നിരവധിപേര്‍ ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സാണ് എന്നാണ് ബിവറേജസിലെ ജോലിക്കാര്‍ പറയുന്നത്. ഫോണിലൂടെ നേരത്തെ ഓര്‍ഡറുകള്‍ സ്വീകരിച്ച് അതനുസരിച്ച് കുപ്പികള്‍ വാങ്ങി ശേഖരിച്ചു വച്ച് വിതരണം നടത്തുന്ന രീതികളുംഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടത്രേ. ഒരാള്‍ക്ക് ഒരു പ്രാവിശ്യം മൂന്നു ലിറ്റര്‍ വിദേശ മദ്യവും അഞ്ചു കുപ്പി ബിയറും നാല് കുപ്പി വൈനും വാങ്ങുവാനുള്ളഅവകാശമുണ്ട്. എല്ലാ ക്യൂ തൊഴിലാളികളും ഈ അവകാശം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നു എന്നും വില്‍പ്പനക്കാര്‍ തുറന്നു പറയുന്നു.ഒരാള്‍ തന്നെ ദിവസേന കുറഞ്ഞത് മൂന്നു തവണയെങ്കിലും ക്യൂ നില്‍ക്കാറുണ്ട് എന്നതാണ് ഇവര്‍ പറയുന്ന മറ്റൊരു കാര്യം.അപ്പോള്‍ ഇവരുടെ ഒരു ദിവസത്തെ ശരാശരി വരുമാനം കുറഞ്ഞത് ഏഴുനൂറ്റന്‍പത് രൂപയെങ്കിലും ആണ് എന്ന് ഉറപ്പ്.ഈ തൊഴില്‍ മേഖല അധികം വൈകാതെ തന്നെ ബംഗാളികള്‍ കയ്യടക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.കേരളത്തില്‍ ബംഗാളികള്‍ അധികം ഉള്ള പ്രദേശങ്ങളിലെ ബസുകളുടെ ബോര്‍ഡുകള്‍ ബംഗാളി ഭാഷയില്‍ ഉള്ളതുപോലെ മദ്യ ശാലകളില്‍ വില വിവരപ്പട്ടിക ബംഗാളിയിലും ഉടനെ നിലവില്‍ വന്നേക്കാം എന്നും ബിവറേജസ്സിലെ ജോലിക്കാര്‍ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല