ലണ്ടനിലെ ക്രോയിഡനില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളായ ബിനു മാത്യു (40), നഴ്‌സായ ഭാര്യ ലിസി ജോര്‍ജ് (37) എന്നിവരെ അക്രമികള്‍ ഉപദ്രവിക്കുകയും വാഹനം നശിപ്പിക്കുകയും കട കൊള്ളയടിക്കുകയും ചെയ്തത് ഒടുവില്‍ ബ്രിട്ടീഷ് പത്രങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. ഇതുമൂലം കലാപത്തിനിടെ മലയാളികള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ ബ്രിട്ടീഷ് ജനങ്ങള്‍ മനസിലാക്കുമെന്ന് ഉറപ്പാണ്. ടെലഗ്രാഫില്‍ വന്ന റിപ്പോര്‍ട്ടില്‍ കേരളത്തിലേക്കു മടങ്ങുന്നതിനെക്കുറിച്ചു തങ്ങള്‍ ചിന്തിക്കുകയാണെന്നു ദമ്പതികള്‍ അറിയിച്ചു. ക്രോയിഡോണില്‍ കൊള്ളയടിക്കപ്പെട്ട വിബീസ് സ്റ്റോഴ്‌സ് ഉടമകളിലൊരാളായ മലയാളി ദമ്പതികള്‍ പറയുന്നത് ധനികരല്ലാതിരുന്നിട്ടും തങ്ങളെ എന്തിനാണ് ആക്രമിച്ചതെന്ന് മനസിലാകുന്നില്ലെന്നും തങ്ങള്‍ ബ്രിട്ടനില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നുമാണ്.
ലണ്ടനില്‍ പടര്‍ന്ന കലാപത്തിന് മലയാളിയും അക്രമിക്കപ്പെട്ടവിവരം മലയാളികളെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു.ബിനുവിന്റെ ക്രോയിഡോണിലെ ലണ്ടന്‍ റോഡിലുള്ള ഓഫ്‌ലൈസന്‍സ് സ്‌റ്റോര്‍സായ വിബി സ്‌റ്റോര്‍സില്‍ കയറിയ സംഘം അഴിഞ്ഞാടുകയായിരുന്നു. കലാപം ഭയന്ന് കടയുടെ ഷട്ടര്‍ ഇട്ടിരുന്നെങ്കിലും സംഘടിച്ചെത്തിയ സംഘം ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.
സംഭവസ്ഥലത്തു നിന്നും ജീവനും കൊണ്ടു വാനില്‍ കയറി പാഞ്ഞ ദമ്പതികളെ തടഞ്ഞുനിര്‍ത്തി അക്രമികള്‍ കൊള്ളയടിക്കുകയായിരുന്നു.ക്രോയ്ടന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നൈറ്റ് ഷിഫ്റ്റ് ഉള്ളതിനാല്‍ ലിസിയെ സുരക്ഷിതമായി ജോലിക്ക് പോകുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി. ലിസിയുടെ ഹാന്‍ഡ് ബാഗ് പിടിച്ചു വാങ്ങിയ ശേഷം അതിലുണ്ടായിരുന്ന പണവും വിലപിടിച്ച വസ്തുക്കളും കൈക്കലാക്കി . കൂടാതെ എന്‍എച്ച്എസ് ബാഡ്ജും ആക്രമികള്‍ കൈക്കലാക്കിയ ശേഷം യൂണിഫോമും വലിച്ചു കീറി ലിസിയെ നാടു റോഡിലേക്ക് വലിച്ചിട്ടു കാലിയായ ബാഗ് അവരുടെ മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നുവത്രേ!
വാനില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ച ബിനുവിനെ വലിച്ചിറക്കി മര്‍ദിച്ചതിനു ശേഷം വാനിനു തീ വയ്ക്കുകയായിരുന്നു.ആമ്പുലന്‍സിനെ വിളിച്ചെങ്കിലും ഈ മേഘലയിലേക്ക് കലാപം കാരണം എത്തിപ്പെടാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നു ലിസി വെളിപ്പെടുത്തി. കടയിലെ സാധനങ്ങള്‍ മുഴുവനും വലിച്ചുവാരിയിട്ട് കടത്തികൊണ്ട് പോയി.എല്ലാം നിസഹായനായി നോക്കി നില്‍ക്കാനെ ബിനവിനു സാധിച്ചൊള്ളു.
ബിനുവിന്റെ കൈയിലുണ്ടായിരുന്ന വന്‍ തുകയും കലാപകാരികള്‍ തട്ടിയെടുത്തു. അരിശം തീരാതെ വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം തടയാന്‍ ചെന്ന സ്റ്റാഫിനെയും കലാപാകാരികള്‍ വെറുതെ വിട്ടില്ല.കടയിലെ നഷ്ട്ടം ഏതാണ്ട് 20000 പൌണ്ടോളം വരും.വാനിന്റെ വിലയാകട്ടെ 10000 പൌണ്ടും. വന്യമൃഗങ്ങളെ പോലെയാണ് തങ്ങളോടു ആക്രമികള്‍ പെരുമാറിയതെന്ന് ബിനു വെളിപ്പെടുത്തുന്നു.ലിസിയുടെ താലിമാല വരെ പറിച്ചെടുത്ത അക്രമി സംഘം കടയില്‍ നിന്നും അരിയും കസ്റ്റാര്‍ഡ് പൊടിയുമടക്കമുള്ള സാധനങ്ങള്‍ മോഷ്ട്ടിച്ചു.നാണക്കേടില്ലാത്തവരുടെ ഈ നാട്ടില്‍ നിന്നും തിരികെ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി ദമ്പതികള്‍ വെളിപ്പെടുത്തി.
ലണ്ടനില്‍ കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ക്രോയിഡനില്‍ എട്ടുമാസം മുമ്പാണ് വില്‍സണ്‍ ജോര്‍ജ്ജും ബിനുവും ചേര്‍ന്ന് വീബിസ്റ്റേഴ്‌സ ആരംഭിച്ചത്. ഇതുവരെ ഒരു പെന്നി പോലും ലാഭം ഉണ്ടാക്കാത്ത ബിസിനസില്‍ പണമിറക്കാന്‍ വേണ്ടി ലിസി ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയ്തിരുന്നു. കലാപം നടക്കുന്ന സമയത്ത് വില്‍സണ്‍ നാട്ടിലായിരുന്നു. ഒമ്പതാം തിയ്യതി വൈകുന്നേരം അഞ്ചിനും ഒമ്പതിനും ഇടയിലായിരുന്നു അക്രമണം നടന്നത്. അക്രമത്തില്‍ പരിക്കേറ്റ ബിനു ഇപ്പോഴും ചികിത്സയിലാണ്. അതേസമയം ബിനുവിന്റെ കസിനായ അനീഷ് ജോണിനും (26) ആക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല