ബുക്കര്‍ പ്രൈസ് നാമനിര്‍ദ്ദേശ പട്ടികയില്‍ വീണ്ടും മലയാളി സാന്നിധ്യം. ബുക്കര്‍ പ്രൈസ് 2012നായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരുടെ പട്ടികയില്‍ ആണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ അരുന്ധതി റോയിക്കു ശേഷം വീണ്ടുമൊരു മലയാളി സാന്നിധ്യം വന്നിരിക്കുന്നത്.
മലയാളി വേരുകളുള്ള ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന പുസ്‌തകം ആണ് 2012ലെ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. അരുന്ധതി റോയിക്കു പിന്നാലെ ലോകസാഹിത്യത്തില്‍ മലയാളിക്ക് ഒരിക്കല്‍ കൂടി അഭിമാനിക്കാന്‍ അവസരം ലഭിക്കുമോ എന്ന് കാത്തിരുന്നു കാണാം.
12 പുസ്‌തകങ്ങളാണ് ബുക്കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. കറുപ്പിന് അടികളായവരുടെ മുംബൈയിലെ ഇരുണ്ട ലോകത്തെ കുറിച്ചാണ് ജീത് തയ്യിലിന്റെ പുസ്‌തകത്തില്‍ പറയുന്നത്.
മലയാളിയും പത്മഭൂഷണ്‍ ജേതാവുമായ ടിജെ എസ് ജോര്‍ജിന്റെ മകനാണ് ജീത്. ജനിച്ചത് കേരളത്തിലാണെങ്കിലും ജീതിന്റെ കുട്ടിക്കാലം ഹോങ്കോങ്ങിലും അമേരിക്കയിലുമെല്ലാം ആയിരുന്നു. ജീതിന്റെ ആദ്യ പുസ്‌തകം ആണ് നാര്‍കോപോളിസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല