സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് ആഘാതമായി മറ്റൊരു വിയോഗം കൂടി, അബര്‍ദീനില്‍ എടത്വ സ്വദേശി നിര്യാതനായി. എടത്വ സ്വദേശിയായ ബിജു മാത്യുവാണ് അബര്‍ദീനില്‍ നിര്യാതനായത്. 43 വയസായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയില്‍ ആയിരുന്ന ബിജുവിന് പേസ്‌മേക്കര്‍ ഘടിപ്പിച്ചിരുന്നു.നഴ്‌സായി ജോലി നോക്കുന്ന ജില്‍ജിയാണ് ഭാര്യ. ബിജു, ജില്‍ജി ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ട്.
വ്യാഴാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജു മാത്യുവിന്റെ നില വെള്ളിയാഴ്ചയോടെ വഷളാകുകയായിരുന്നു. വിവരമറിഞ്ഞെത്തുന്ന അബര്‍ഡീന്‍ മലയാളികള്‍ ബിജു മാത്യുവിന്റെ കുടുംബത്തിനൊപ്പം എന്തു സഹായത്തിനും തയ്യാറായി രംഗത്തുണ്ട്.
അബര്‍ദീന്‍ റോയല്‍ ഇന്‍ഫോര്‍മറി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം യുലെയില്‍ തന്നെ സംസ്‌കാരിക്കുമെന്നാണ് കുടുംബവുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല