ഗ്രേറ്റ് യാര്‍മോത്തിലെ സ്വാതിമോളുടെ വേര്‍പാടിന്‍റെ നടുക്കം വിട്ടു മാറുന്നതിനു മുന്‍പ് യു കെ മലയാളികളെ കണ്ണീരണിയിച്ചുകൊണ്ട് ലെസ്റ്ററില്‍ മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. ഗുജറാത്തിലെ നോര്‍ത്ത് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള മില്‍ട്ടന്‍ റോഡിലുള്ള ഇന്‍ഡിഗോ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ ശ്രീധര്‍ (35) ആണ് ഇന്ന് പുലര്‍ച്ചെ ബാത്ത്റൂമില്‍ കുഴഞ്ഞുവീണു മരിച്ചത്.
പതിമൂന്നു വര്‍ഷമായി ഇതേ ഹോട്ടലില്‍ ജോലി ചെയ്യുന്ന സുനിലിന് അത്യാഹിതം സംഭവിച്ചത് ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന സ്റ്റാഫ് അക്കോമഡേഷനില്‍ വച്ചാണ്.ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സുനിലിന്‍റെ ഭാര്യ വിജിതയും ഏകമകള്‍ ശ്രേയയും നാട്ടിലാണ്.ഇപ്പോള്‍ റോയല്‍ ഇന്‍ഫെര്‍മറി ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങള്‍ സുനിലിന്‍റെ തൊഴിലുടമയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.ലെസ്റ്റര്‍ മലയാളി കമ്യൂണിറ്റി പ്രസിഡന്റ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള മലയാളി സമൂഹം സഹായ ഹസ്തവുമായി രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല