സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ മലയാളികളെ കണ്ണീരണിയിച്ച് മലയാളി വീട്ടമ്മയുടെ മരണം, അന്ത്യം കാന്‍സര്‍ ബാധയെ തുടര്‍ന്ന്. മാഞ്ചസ്റ്റര്‍ ഡിഡ്‌സബറി നിവാസിയായ ഡോ.ടിബി എബിയാണ് മരിച്ചത്. 28 വയസായിരുന്നു.
ഐ.പി.സി. ഹെബ്രോന്‍ പെന്തക്കോസ്ത് സഭാംഗമായ ടിബി കഴിഞ്ഞ ഒരു വര്‍ഷമായി പാന്‍ക്രിയാസ് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ദന്തരോഗ വിദഗ്ദ്ധയായിരുന്ന ടിബി വിവാഹശേഷമാണ് യുകെയിലെത്തിയത്.
കോട്ടയം പാമ്പാടി സ്വദേശി മണ്ണില്‍ എബനേസര്‍ വീട്ടില്‍ എബി ജോയ് വര്‍ഗീസിന്റെ ഭാര്യയായ ടിബിക്ക് രണ്ട് വയസുളള ഒരു കുഞ്ഞുണ്ട്. കോന്നി അതിരുങ്കല്‍ സ്വദേശികളായ ജോണി മത്തായി, സാറാമ്മ മത്തായി ദമ്പതികളുടെ മകളാണ് ടിബി. ഹന്നാ സാറ മകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല