സ്വന്തം ലേഖകന്‍: ഒന്നേകാല്‍ വയസ്സുള്ള മകനെ സാക്ഷിയാക്കി ഇംഗ്ലണ്ടുകാരിക്കും പള്ളുരുത്തിക്കാരനും പ്രണയദിനത്തില്‍ മംഗല്യം. പള്ളുരുത്തി സ്വദേശി അരുണ്‍ മധുവാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഹോലി ചില്‍വേഴ്‌സിനെ വാലന്റൈന്‍സ് ദിനത്തില്‍ താലികെട്ടിയത്.
വിദ്യാര്‍ഥിയായി അരുണ്‍ ലണ്ടനിലെ ചെല്‍മ്‌സ് ഫോര്‍ഡില്‍ എത്തിയപ്പോഴാണ് സുഹൃത്തിന്റെ കൂട്ടുകാരിയും ബ്യൂട്ടി തെറാപ്പിസ്റ്റുമായ ഹോലിയെ പരിചയപ്പെട്ടത്. കൂടിക്കാഴ്ച പ്രണയമായി, 2014 ആഗസ്റ്റ് ഏഴിന് ചെല്‍മ്‌സ് ഫോര്‍ഡില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അടുത്തിടെ നാട്ടിലത്തെിയപ്പോഴാണ് മധു വിവാഹം രജിസ്റ്റര്‍ ചെയ്ത വിവരം മാതാപിതാക്കളെ അറിയിച്ചത്.
ദിലോണ്‍ അരുണ്‍ എന്ന ആണ്‍കുഞ്ഞുകൂടി ഉണ്ടെന്ന് പറഞ്ഞതോടെ പേരക്കിടാവിനെയും മരുമകളെയും കാണാന്‍ അരുണിന്റെ മാതാപിതാക്കള്‍ക്ക് തിടുക്കമായി. ഹോലിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ ഹൈന്ദവ ആചാരപ്രകാരം നാട്ടില്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ലായിരുന്നു.
അതോടെ ഹേലിയും കുഞ്ഞും മാതാവ് ലോറന്‍സിയയും കൊച്ചിയിലത്തെി. പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തില്‍ കേരളീയ വേഷം ധരിച്ചെത്തിയ ഹോലിക്ക് അരുണ്‍ താലി ചാര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല