സ്വന്തം ലേഖകന്‍: യെമനില്‍ മലയാളി നഴ്സ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി, പാലക്കാട് സ്വദേശിനിക്കായി യെമന്‍ പോലീസിന്റെ വ്യാപക പരിശോധന. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന യുവതിയാണ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തിയത് എന്ന് യെമനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം ചാക്കില്‍കെട്ടി ഫ്ലാറ്റിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം നിമിഷയെ കാണാതാകുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും തിരിച്ചറിയാന്‍ പറ്റാത്ത വിധം വികൃതമാക്കിയ നിലയിലാണെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം കാണാതായ നിമിഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവര്‍ ഒറ്റയ്ക്കാണോ കൊല നടത്തിയത് അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം ഒളിവില്‍പോയെ നിമിഷക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയുടെ ചിത്രങ്ങളും യെമന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
അല്‍ ദെയ്ദാദിലെ ആശുപത്രിയിലാണ് നിമിഷപ്രിയ നഴ്സായി ജോലി നോക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ യെമന്‍ പൗരനെ വിവാഹം ചെയ്തത്. വാര്‍ത്ത കേട്ട് ഞെട്ടിയ കൊല്ലങ്കോടുള്ള ബന്ധുക്കള്‍ക്കും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല