സ്വന്തം ലേഖകന്‍: ലിബിയയിലെ കലാപത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചു. രൂക്ഷമായ പോരാട്ടം നടക്കുന്ന ലിബിയയിലെ സബ്രാത്തയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ് (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
ഇന്നു രാവിലെ ഖത്തര്‍ എയര്‍വേസില്‍ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി പാലാ വെളിയന്നൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. സബ്രാത്തില്‍ സുനു ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഫ്‌ലാറ്റില്‍ ഷെല്‍ പതിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.
2012 ല്‍ വിവാഹത്തിനു ശേഷം വിപിനുമൊത്ത് ലിബിയയിലേക്ക് പോയതാണ് സുനു. ലിബിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം പകുതിയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല