1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2025

സ്വന്തം ലേഖകൻ: യുകെ മലയാളി ബീന മാത്യു ചമ്പക്കര (53) അന്തരിച്ചു. കാൻസർ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആൽബെർട്‌ , ഇസബെൽ മറ്റു കുടുംബാങ്ങങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.

നാട്ടിൽ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.

മാഞ്ചസ്റ്ററിലെ സാമൂഹിക – സാംസ്‌കാരിക കാര്യങ്ങളിൽ ബീനയുടെ കുടുംബം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. ബീനയുടെ മരണത്തിൽ ട്രാഫോർഡ് മലയാളി അസോസിയേഷനും സെന്റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാരം പിന്നീട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.