സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി രണ്ടു യുവാക്കളുടെ ആകസ്മിക മരണം. വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും ആണ് മലയാളി യുവാക്കള്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷം മുന്‍പ് നഴ്സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ എന്ന 20കാരനായ യുവാവിനെയാണ് വൂസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അനേകം മലയാളി വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് പഠനത്തിന് എത്തുന്ന യൂണിവേഴ്സിറ്റിയാണ് വൂസ്റ്റര്‍. ഏവരേയും വേദനയിലാഴ്ത്തിയിരിക്കുകയാണ് 20 കാരന്റെ വിയോഗം.
ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെയാണ് ഏതാനും ദിവസം മുന്‍പ് അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സജീവ സാന്നിധ്യം ആയിരുന്നു ബൈജു. കേരള കാത്തലിക് അസോസിയേഷന്റെയും മറ്റും പ്രവര്‍ത്തങ്ങളില്‍ സജീവവും ആയിരുന്നു.
മരണത്തെ തുടര്‍ന്നുള്ള നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായി വരുന്നതേ ഉള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല