കഴിഞ്ഞയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിന് കാരണം വിശുദ്ധ മലയുടെ മുകളില്‍ വിദേശികളായ ടൂറിസ്റ്റുകള്‍ അര്‍ദ്ധ നഗ്നരായി നിന്നത് കൊണ്ടാണെന്ന് മലേഷ്യന്‍ അധികൃതര്‍. ഈ വിശുദ്ധ മല ഉള്‍പ്പെടുനന സബാ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി താന്‍ശ്രീ ജോസഫ് പൈരീനാണ് ഭൂകമ്പത്തിന് കാരണം വിദേശികളാണെന്ന് പറഞ്ഞത്. ഇകാരണത്താല്‍ വിദേശികളായ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ദ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
സബയില്‍ താമസമാക്കിയിരിക്കുന്ന ഗോത്ര വര്‍ഗക്കാരും വിശ്വസിക്കുന്നത് ഇങ്ങനെ തന്നെയാണ്. വിദേശ ടൂറിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ആത്മാക്കളെ പ്രകോപിപ്പിച്ചെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഇവര്‍ വിശ്വസിക്കുന്നു.
മലയ്ക്ക് മുകളില്‍ വിദേശികളായ ടൂറിസ്റ്റുകള്‍ അര്‍ദ്ധ നഗ്നരായി നിന്ന് ഫോട്ടോ എടുത്തതിന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് മൗണ്ട് കിനാബാലുവിന് സമീപം ഭൂചനലമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല