സ്വന്തം ലേഖകന്‍: മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം. 2016 ല്‍ സ്ഥാനമേറ്റ മുഹമ്മദ് രാജാവാണ് മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം തികക്കാതെ സ്ഥാനമൊഴിഞ്ഞത്. 2015 ലെ മിസ് മോസ്‌കോ ആയിരുന്ന 25കാരി ഒക്‌സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം.
ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്‌സാനയെ വിവാഹം ചെയ്തത്.ഇത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. വിവാഹശേഷം ഉണ്ടായ വിവാദങ്ങളായിരിക്കാം രാജിയിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. എന്നാല്‍ രാജാവോ രാജകുടുംബാംഗങ്ങളെ രാജിയോട് പ്രതികരിച്ചിട്ടില്ല.
രണ്ട് മാസത്തെ അവധിയിലായിരുന്ന മുഹമ്മദ് രാജാവ് ജോലി പുനരാരംഭിച്ച ശേഷമാണ് രാജിവെച്ചിട്ടുള്ളത്. രഹസ്യ വോട്ടെടുപ്പിലൂടെയാണ് രാജ്യത്ത് രാജാവിനെ തെരഞ്ഞെടുക്കുന്നത്. ഒന്‍പത് രാജകുടുംബാംഗങ്ങളുള്ള മലേഷ്യയില്‍ അടുത്ത രാജാവ് ആരെന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല