കഴിഞ്ഞ വര്‍ഷം കാണാതായ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി. എംഎച്ച് 370 വിമാനത്തിന്റെ ചിറകാണ് മഡഗാസ്‌കറില്‍നിന്ന് കണ്ടെത്തിയത്. അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചത്.
മലേഷ്യന്‍ നഗരമായ പെനാംഗിന് 230 മൈല്‍ വടക്കുകിഴക്കാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ബോയിങ് 777 വിമാനത്തിനോട് സാമ്യമുള്ള അവശിഷ്ടങ്ങളാണ് കണ്ടത്തെിയത്. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്‌ളാപ്പെറോണ്‍ എന്ന ഉപകരണം അവശിഷ്ടങ്ങളില്‍ കണ്ടത്തെിയതാണ് കാണാതായ വിമാനത്തിന്റേതെന്ന് സംശയിക്കാന്‍ കാരണം. പരിശോധന നടക്കുകയാണെന്ന് റീയൂണിയന്‍ ദ്വീപിലെ ഫ്രഞ്ച് വ്യോമസേനാംഗം അറിയിച്ചു. ദ്വീപിലെ സെന്റ് ആന്ദ്രെ തീരത്തിനടുത്തായാണ് അവശിഷ്ടങ്ങള്‍ അടിഞ്ഞത്. ഇവ എം.എച്ച് 370ന്റേതാണെന്ന് ഉറപ്പിച്ചാല്‍ വിമാനം കാണാതായതിനു ശേഷം ലഭിക്കുന്ന ആദ്യ തെളിവാകുമിത്. അന്വേഷണത്തിനും പരിശോധനകള്‍ക്കുമായി മലേഷ്യന്‍ സര്‍ക്കാര്‍ സംഘത്തെ അയച്ചിട്ടുണ്ട്.
്്
2014 മാര്‍ച്ചിലാണ് ബീജിങിലേക്ക് പോകുന്നതിനിടെ വിമാനം അപ്രത്യക്ഷമായത്. പല രാജ്യങ്ങള്‍ ഒന്നിച്ച് തെരച്ചില്‍ നടത്തിയിട്ടും വിമാനത്തിന്റെ അവശിഷ്ടം കണ്ടത്തൊനായില്ല. ക്വാലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല