സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണമേഖലയില്‍നിന്ന് കണ്ടെത്തിയത്. ഇനിയും സുപ്രധാനമായ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ നടത്തുന്ന ഓസ്‌ട്രേലിയന്‍ സംഘം.
വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം റീയൂണിയന്‍ ദ്വീപില്‍നിന്നു കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനം തകര്‍ന്നുവീണിരിക്കാന്‍ സാധ്യത സമുദ്രത്തിന്റെ ദക്ഷിണമേഖലയിലാണെന്നും ഇവര്‍ പറഞ്ഞു. ഈ മേഖലയില്‍ 1,20,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 8ന് കാണാതായ വിമാനത്തില്‍ അധികംപേരും ചൈനക്കാരായിരുന്നു. അതിനിടെ വിമാനത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ റീയൂണിയന്‍ ദ്വീപില്‍ അടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ ലഭിച്ചത് ചിറകിന്റെ ഒരു ഭാഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വിമാനത്തിന്റെ ജനാലകളുടെ ഭാഗങ്ങളും സീറ്റുകളുടെ ഭാഗങ്ങളുമാണ് അടിഞ്ഞിട്ടുള്ളത്. കണ്ടെത്തിയ അവശിഷ്ടങ്ങളെല്ലാം വിദഗ്ധപരിശോധനയ്ക്കായി ഫ്രഞ്ച് അധികൃതര്‍ക്കു കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല