1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2016

സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 കരുതിക്കൂട്ടി കടലില്‍ ഇടിച്ചിറക്കിയതാണെന്ന വാദവുമായി ഗവേഷകന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിമാനാപകടങ്ങളെക്കുറിച്ച് ശാസ്ത്രീയാന്വേഷണം നടത്തുന്ന ലാറി വാന്‍സാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. പ്രമുഖ ആസ്‌ട്രേലിയന്‍ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പുറത്തുവിട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ പതിച്ചുവെന്ന നിഗമനത്തിലാണ് രണ്ട് വര്‍ഷത്തിനുശേഷവും അന്വേഷണ സംഘം. അതിന്റെ അടിസ്ഥാനത്തിലാണ് ആസ്‌ട്രേലിയയുടെ പടിഞ്ഞാറെ തീരത്തെ 2000 കിലോമീറ്റര്‍ ചുറ്റളവില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍, മനഃപൂര്‍വം പൈലറ്റ് ഇടിച്ചിറക്കിയതാണെങ്കില്‍ ഈ മേഖലയില്‍ വിമാനം പതിക്കാന്‍ സാധ്യതയില്ല.

വിമാനം യാത്രതുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഇടിച്ചിറക്കിയിട്ടുണ്ടെങ്കില്‍ അത് പതിച്ചിട്ടുണ്ടാവുക മറ്റൊരു ഭാഗത്തായിരിക്കുമെന്ന് വാന്‍സ് പറയുന്നു.
200 ലധികം വിമാനാപകടങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള വാന്‍സ് ഇപ്പോള്‍ കനേഡിയന്‍ ഏവിയേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ മേധാവിയാണ്. 1998 ല്‍ 229 പേരുടെ മരണത്തിനിടയാക്കിയ സ്വിസ് എയര്‍ ഫൈ്‌ളറ്റിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു.

ഈ വിമാനം 20 ലക്ഷം കഷ്ണങ്ങളായി ചിതറിയിട്ടുണ്ടായിന്നു. നിയന്ത്രണം വിട്ട വിമാനങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്നതാണ് ഇത്. എന്നാല്‍, എം.എച്ച് 370ന്റെ കാര്യത്തില്‍ വിമാനാവശിഷ്ടങ്ങള്‍ ലഭിക്കാത്തത് അത് ഏറെ നിയന്ത്രിച്ചശേഷം ഇടിച്ചിറക്കിയെന്ന സംശയം ബലപ്പെടുത്തുന്നു. ഏതോ ഒരാള്‍ വിമാനയാത്രയുടെ അന്ത്യനിമിഷങ്ങളില്‍ ആ യന്ത്രങ്ങള്‍ നിയന്ത്രിച്ചുവെന്നുവേണം അനുമാനിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.