സ്വന്തം ലേഖകന്‍: മൊസാംബിക്കിന്റെ തീരത്ത് വിമാന അവശിഷ്ടങ്ങള്‍, കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം. 2014 മാര്‍ച്ചില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടമാണ് മൊസാംബിക്കിന്റെ തീരത്ത് മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നാണ് അഭ്യൂഹം.
ബീജിംഗില്‍ നിന്നും ക്വാലലമ്പൂരിലേക്ക് 239 യാത്രക്കാരുമായി പോകുമ്പോള്‍ മാര്‍ച്ച് 8 നായിരുന്നു വിമാനം കാണാതായത്. രണ്ടു വര്‍ഷമായി മലേക്ഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ലോക രാജ്യങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയിരുന്നില്ല.
തീരത്ത് അടിഞ്ഞ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പരിശോധിച്ച മലേഷ്യയിലെ അന്വേഷകര്‍ അവ ബോയിംഗ് 777 ന്റേത് ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ മഹാസുദ്രത്തില്‍ നിന്നും 2015 ജൂലൈയില്‍ റീയൂണിയന്‍ ദ്വീപില്‍ നിന്നും നേരത്തേ കണ്ടെത്തിയ ഭാഗത്തിന്റെ ബാക്കിയാണോ ഇതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് അനേകം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിക്കുന്നുണ്ട്. കിഴക്കന്‍ ഭാഗമായ തെരങ്കാനു സ്‌റ്റേറ്റില്‍ നേരത്തേ ആറ് അടി നീണ്ട ഒരു വസ്തു തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സോണാര്‍ പരിശോധനയില്‍ ഇത് 19 ആം നൂറ്റാണ്ടില്‍ തകര്‍ന്ന ഒരു കപ്പലിന്റെ ഭാഗമാണെന്ന് വ്യക്തമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല