സ്വന്തം ലേഖകന്‍: പുതിയ തെളിവു കിട്ടുംവരെ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചിലില്ല, മലേഷ്യന്‍ പ്രധാനമന്ത്രി. പുതിയ തെളിവുകള്‍ ലഭ്യമാകാത്തിടത്തോളം എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ തുടരില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. 2014 മാര്‍ച്ചിലാണ് ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്ര മധ്യേ വിമാനം അപ്രത്യക്ഷമായത്.
അമേരിക്കന്‍ സഹായത്തോടെ മൂന്നുമാസം തുടര്‍ച്ചയായ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആസ്‌ട്രേലിയയിലെ സ്വകാര്യ സംഘവും വിമാനത്തെ അന്വേഷിച്ചിറങ്ങി. ദക്ഷിണ ഇന്ത്യന്‍ സമുദ്രത്തിന്റെ വലിയൊരു ഭാഗം ഇവര്‍ നിരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ തിരച്ചിലും കഴിഞ്ഞവര്‍ഷം നിര്‍ത്തിവെച്ചിരുന്നു. നടപടി അവസാനിപ്പിക്കുകയാണെന്നും വിമാനയാത്രികരുടെ ബന്ധുക്കളുടെ വികാരം ഉള്‍കൊള്ളുന്നുവെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞു. പ്രധാന സൂചനകള്‍ ലഭിച്ചാല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല